May 2, 2025

ബിആർസി കൊടുവള്ളിയുടെ നേതൃത്വത്തിൽ ദ്വിദിന വേനൽ ക്യാമ്പ്- 'തേൻ വരിക്ക' സംഘടിപ്പിച്ചു


കോടഞ്ചേരി:  കൊടുവള്ളി ബിആർസിയുടെ തനത് പ്രവർത്തന മേഖലയിൽ ഉൾപ്പെടുത്തി മെയ് 1, 2 തീയ്യതികളിൽ ചെമ്പുകടവ് ജി.യു.പി സ്കൂളിൽ വച്ച് തേൻവരിക്ക എന്ന പേരിൽ ദ്വിദിന വേനൽ ക്യാമ്പ് നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി  ഉദ്ഘാടനം ചെയ്തു. 

കൊടുവള്ളി ബിപിസി മെഹറലി വി എം യോഗത്തിന് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർ ഷാജി മുട്ടത്ത്, ഹെഡ്മാസ്റ്റർ സുരേഷ് തോമസ്,പിടിഎ പ്രസിഡണ്ട് ടോണി പി  എ, സി ആർ സി കോഡിനേറ്റർ ലിൻസി എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപക ഷിജി ജോസഫ് ചടങ്ങിന് നന്ദി പറഞ്ഞു. 

ശിശുക്ഷേമ വികസന വകുപ്പിലെ ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കുകയും ജനമൈത്രി പോലീസ് ഓഫീസർ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ചുള്ള ബോധവത്കരണം നടത്തുകയും ചെയ്തു. ബി ആർ സി സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നേതൃത്വത്തിൽ ചിത്രരചന,ക്രാഫ്റ്റ്, തുണിസഞ്ചി നിർമ്മാണം, എയ്റോബിക്സ്, ഗാനമേള തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്യാമ്പിൽ നടത്തി.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only