ജമ്മുവിലെ നഗ്രോട്ടയിലെ സൈനിക യൂണിറ്റിന് നേരെ ഭീകരാക്രമണം നടന്നതായി സൂചന. സൈനിക വേഷത്തിലെത്തിയ ഒരു ഭീകരൻ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. വാർത്താ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് ആക്രമണത്തിൽ ഒരു ജവാന് പരുക്കേറ്റിട്ടുണ്ട്. വെടിനിർത്തൽ ലംഘനങ്ങളും ഡ്രോൺ ആക്രമണങ്ങളും അതിർത്തിയിൽ വ്യാപകമാകുന്നതിനിടെയാണ് ഈ പുതിയ സംഭവം.
നിയന്ത്രണരേഖയിൽ നിലവിൽ ഷെല്ലിങ് അവസാനിച്ചതായി സൂചന. നേരത്തെ ആർഎസ് പുരയിലും മറ്റ് അതിർത്തി മേഖലകളിലും വ്യാപകമായ ഷെല്ലിങ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ സ്ഥിതി ശാന്തമാണെന്നാണ് സൈന്യം നൽകുന്ന വിവരം.
Post a Comment