May 1, 2025

സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് - കേരളം അവസാനഘട്ട ഒരുക്കത്തിൽ


കോടഞ്ചേരി: മെയ് 7 മുതൽ 10 വരെ മഹാരാഷ്ട്രയിലെ കിർലോസ്കർവാഡി പലൂസ് സ്റ്റേഡിയത്തിൽ നടക്കുന്ന  സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം ഫൈനൽ ക്യാമ്പ് ആരംഭിച്ചു. 

കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി ഗ്രൗണ്ടിൽ ആരംഭിച്ച  5 ദിവസത്തെ അവസാനഘട്ട   പരിശീലന ക്യാമ്പ് കോഴിക്കോട് ജില്ലാ സ്പോട്സ് കൗൺസിൽ ഭരണസമതി അംഗം കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു.

സോഫ്റ്റ്ബേസ്ബോൾ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂൾ പി റ്റി ഏ പ്രസിഡണ്ട് റോക്കച്ചൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. അന്തർദേശീയ ഹാന്റ് ബോൾ കായിക താരം റോബർട്ട് അറക്കൽ, അക്ഷയ് കൃഷ്ണ, ദേശീയ താരങ്ങളായ സിബി മാനുവൽ, സിജി എൻ എം, സനിമോൻ പുള്ളിക്കാട്ടിൽ, സാബിൻസ് സെബാസ്റ്റ്യൻ, സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ ജില്ലാ  സെക്രട്ടറി വിപിൻ സോജൻ, ടോം ജോർജ്, ഷൈൻ ജോസ് കേരള ടീം മാനേജർ സിന്ദു ഷിജോ എന്നിവർ പ്രസംഗിച്ചു.

മെയ്  5  വരെ നീളുന്ന പരിശിലനത്തിനു ശേഷം  കേരള ടീം  മഹാരാഷ്ട്രയിലേക്ക് പുറപ്പെടും.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only