Jun 12, 2025

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 230 യാത്രക്കാർ


ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാ വിമാനം തകർന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപത്താണ് അപകടം. എല്ലാ എമർജൻസി യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് നിന്ന് വലിയ പുക ഉയരുന്നുണ്ട്. 230 യാത്രക്കാരും 12ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.  വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

എയർ ഇന്ത്യയുടെ ബോയിംഗ് 787 എന്ന വിമാനമാണ് തകർന്നത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only