കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിൽ പി റ്റി എ ജനറൽ ബോഡി യോഗവും, സ്കൂൾ ജാഗ്രതാ സമിതി,സ്കൂൾ സുരക്ഷാ സമിതി, വ്യക്തിത്വ വികസന ക്ലബ്ബ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ അധ്യക്ഷത വഹിച്ച യോഗം പിടിഎ പ്രസിഡണ്ട് ജയ്സൺ കിളിവള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി എ.എസ്. ഐ ശ്രീജിത്ത് കെ.വി ബോധവൽക്കരണ ക്ലാസ് നയിച്ചു. മാറിയ കാലത്ത് മാറുന്ന കൗമാരത്തെയും, കൂട്ടുകെട്ടുകളേയും രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൂർവവിദ്യാർത്ഥിയും താമരശ്ശേരി എസ് ഐയുമായ റസാക്ക്, ഹെഡ്മാസ്റ്റർ ജിജി എം തോമസ്, സീനിയർ അസിസ്റ്റന്റ് ഷേർളി വി ജെ എന്നിവർ സംസാരിച്ചു. 2025 - 26 അധ്യയന വർഷത്തെ പിടിഎ, എംപിടിഎ പ്രതിനിധികളെ തിരഞ്ഞെടുത്തു. ഷനു പൂവക്കുളത്ത് പിടിഎ പ്രസിഡണ്ടായും ഷൈല പടപ്പനാനി എംപിടിഎ പ്രസിഡണ്ടായും ജയ്സൺ കിളിവള്ളിക്കൽ പി ടി എ വൈസ് പ്രസിഡണ്ടായും പ്രിൻസി തുണ്ടത്തിൽ എം പി ടി എ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ അധ്യയന വർഷത്തിലെ യു എസ് എസ്, എൽ എസ് എസ് സ്കോളർഷിപ്പ് വിജയികളെയും താമരശ്ശേരി രൂപത കോർപ്പറേറ്റ് തല മോറൽ സയൻസ് സ്കോളർഷിപ്പ് ജേതാക്കളെയും പ്രസ്തുത ചടങ്ങിൽ അനുമോദിച്ചു.
Post a Comment