Jun 23, 2025

ഇനി ചർച്ചയില്ല, നയതന്ത്രത്തിനുള്ള കവാടം എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന്‍ വിദേശ മന്ത്രി


ഇസ്താംബൂള്‍ – ഞായറാഴ്ച ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തില്‍ നയതന്ത്രത്തിനുള്ള വാതില്‍ എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാന്‍ നയതന്ത്രത്തിലേക്ക് മടങ്ങണമെന്ന ആഹ്വാനങ്ങള്‍ ഇപ്പോള്‍ അര്‍ഥശൂന്യമാണ്. നയതന്ത്രത്തിനുള്ള വാതില്‍ ശാശ്വതമായി കൊട്ടിയടച്ചിരിക്കുന്നു – വിദേശ മന്ത്രി പറഞ്ഞു.


ആണവ നിര്‍വ്യാപന കരാറില്‍ ഇറാന്റെ അംഗത്വം പുനഃപരിശോധിക്കുന്നത് ഗൗരവമേറിയ ആവശ്യമായി മാറിയിരിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതി വക്താവ് ഇബ്രാഹിം റെസായി പറഞ്ഞു. കമ്മിറ്റിയിലെ മിക്ക അംഗങ്ങളും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം പുനഃപരിശോധിക്കണമെന്നും അതുമായി ബന്ധപ്പെട്ട ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടതായി, ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു.എസ് ആക്രമണത്തെ തുടര്‍ന്ന് ചേര്‍ന്ന സമിതിയുടെ അടിയന്തര യോഗത്തിന് ശേഷം റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ തസ്‌നീം ന്യൂസ് ഏജന്‍സിയോട് സമിതി വക്താവ് പറഞ്ഞു.

അംഗരാജ്യങ്ങളുടെ ബാധ്യതകളുടെ ലംഘനവും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ നിഷ്പക്ഷതയുടെ അഭാവവും കാരണം ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടതായി ഇബ്രാഹിം റെസായി പറഞ്ഞു. ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച ബി-2 ബോംബറുകള്‍ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only