Jun 13, 2025

കൂടുതല്‍ സൈനിക മേധാവികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, ഇസ്രായിലിന് കയ്പേറിയ തിരിച്ചടിയെന്ന് ഇറാൻ


തെഹ്‌റാന്‍ – ഇന്നു പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കൂടുതല്‍ ഇറാന്‍ സൈനിക മേധാവികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖആനി, ഇറാന്‍ സായുധ സേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗുലാം അലി റശീദ് എന്നിവരും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായി ഔദ്യോഗിക മാധ്യമങ്ങള്‍ ആദ്യം സ്ഥിരീകരിച്ചിരുന്നു. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ആക്രമണങ്ങളില്‍ മൂന്നു മുതിര്‍ന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍മാരാണ് കൊല്ലപ്പെട്ടത്.
ഇറാനെതിരായ ആക്രമണത്തിന് നിരവധി ഇസ്രായിലി യുദ്ധവിമാനങ്ങള്‍ ഇറാഖി വ്യോമാതിര്‍ത്തി ലംഘിച്ചതായി പ്രാദേശിക ഇറാഖി മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇറാനെതിരായ ഇസ്രായിലി ആക്രമണം ദിവസങ്ങളോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍ വെളിപ്പെടുത്തി. ഇറാനിലെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതന്‍സ് ആണവ കേന്ദ്രം, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികളും കമാന്‍ഡ് കേന്ദ്രങ്ങളും, ആണവായുധ വികസനവുമായി ബന്ധപ്പെട്ട ആണവ ശാസ്ത്രജ്ഞര്‍, തെഹ്റാന്‍, ഖും, തബ്രിസ് എന്നിവിടങ്ങളിലെ സൈനിക, സുരക്ഷാ ആസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയത്. സൈനിക കമാന്‍ഡര്‍മാര്‍ക്കും ആണവ ശാസ്ത്രജ്ഞര്‍ക്കും പുറമെ നിരവധി പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും ധാരാളം പേര്‍ക്ക് പരിക്കേറ്റതായുമാണ് കരുതുന്നത്. സൈനിക പശ്ചാത്തല സൗകര്യങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only