Jul 3, 2025

16കാരനായ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലുൾപ്പെടെ എത്തിച്ച് പീഡിപ്പിച്ചു, 40 കാരിയായ അധ്യാപിക അറസ്റ്റിൽ


മുംബൈ: വിദ്യാര്‍ത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടെ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. നാല്‍പതുകാരിയായ ഇംഗ്ലീഷ് അധ്യാപികയാണ് 16 കാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പ്രയാപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രേരിപ്പിച്ച് പലതവണയാണ് പീഡനത്തിനിരയാക്കിയത്. വിദ്യാര്‍ഥിയുടെ സ്വഭാവത്തിലെ മാറ്റം മനസ്സിലാക്കിയ മാതാപിതാക്കളാണ് വിവരം ചോദിച്ച് മനസിലാക്കിയത്. സ്‌കൂള്‍ കഴിഞ്ഞ് ബന്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും കുട്ടിയുടെ വീട്ടിലെ ജോലിക്കാര്‍ വഴി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അധ്യാപിക വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

ഒരു വര്‍ഷത്തിന് മുകളിലായി വിദ്യാര്‍ഥിയെ ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നു. 2023 ല്‍ ഒരു സ്‌കൂള്‍ പരിപാടിക്കിടയിലാണ് ഇവര്‍ വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്. വിദ്യാര്‍ഥിയോട് അടുപ്പം തോന്നിയിരുന്നുവെന്നും വിമുഖത കാട്ടിയ കുട്ടിയെ സ്‌കൂളിന്‍റെ പുറത്തുള്ള അധ്യാപികയുടെ കൂട്ടുകാരി വഴി ബന്ധത്തിന് പ്രേരിപ്പിച്ചതായും മൊഴി നല്‍കി. കൗമാരക്കാരായ ആണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് അധ്യാപികയുടെ സുഹൃത്ത് പറഞ്ഞതായി വിദ്യാര്‍ഥി മൊഴി നല്‍കി.

പിന്നാലെ കുട്ടിയെ നിര്‍ബന്ധിച്ച് വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിന് ശേഷവും കുട്ടിയുമായി ബന്ധം തുടരാന്‍ ശ്രമിച്ചതോടെ കുടംബം തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പരാതിയില്‍ അധ്യാപികയ്ക്ക് എതിരെ പോക്‌സോ ചുമത്തി കേസെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only