Jul 31, 2025

മദ്യം പ്ലാസ്റ്റിക് കുപ്പിയിലാണെങ്കിൽ 20 രൂപ അധികം നൽകണം, ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാൽ പണം; നടപടിയുമായി തദ്ദേശ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് വലിച്ചെറിയുന്ന മദ്യക്കുപ്പികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയുമായി തദ്ദേശ വകുപ്പ്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കാൻ ആണ് നടപടി. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കിന്റെ വിതരണവും വിൽപനയും തടയാനുള്ള ഇടപെടൽ തദ്ദേശ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.

മദ്യം വാങ്ങുമ്പോൾ ഒരു കുപ്പിക്ക് 20 രൂപ അധികമായി നൽകണം. ഈ തുക ഡെപ്പോസിറ്റ് ആയിരിക്കും. കുപ്പി തിരികെ ഔട്ട്ലെറ്റിൽ കൊണ്ട് നൽകിയാൽ തുക തിരിച്ചു നൽകും. പ്ലാസ്റ്റിക് - ചില്ല് അടക്കമുള്ള എല്ലാ കുപ്പികൾക്കും 20 രൂപ ഈടാക്കും. മാലിന്യം വലിച്ചെറിയുന്നതിന്റെ അളവ് കുറക്കുകയാണ് ലക്ഷ്യം.

800 രൂപയ്ക്ക് മുകളിൽ വില വരുന്ന മദ്യ കുപ്പികൾ എല്ലാം ചില്ല് (ഗ്ലാസ്) കുപ്പിയാക്കും. 800 രൂപയിൽ താഴെ വിലയുള്ള കുപ്പികൾ മാത്രം പ്ലാസ്റ്റിക് കുപ്പികളായിരിക്കും. പ്രതിവർഷം 70 കോടി രൂപയുടെ മദ്യകുപ്പി മാലിന്യമാണ് വരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only