Jun 21, 2025

വിദ്യാർത്ഥികളുടെ സുരക്ഷ; ടിപ്പർ ലോറികളുടെ റോഡിലെ നിയന്ത്രണത്തിന്റെ സമയക്രമത്തിൽ മാറ്റം


സ്കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും, സ്കൂൾ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാനത്ത് ടിപ്പർ വാഹനങ്ങൾക്ക് സർക്കാർ ഉത്തവ് നമ്പർ 13/2014/ഗതാഗതം, പ്രകാരം എല്ലാ ജില്ലയിലും രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 5 മണി വരേയും ആയിരുന്നു.

എന്നാൽ ഓരോ സ്ഥലത്തേയും പ്രത്യേക സാഹചര്യം പരിഗണിച്ച് ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം നിശ്ചയിക്കുന്നതിനുള്ള അധികാരം 5-6-2018 ലെ സർക്കാർ ഉത്തരവ് 256/2018/ഗതാഗതം - പ്രകാരം അതാതു ജില്ലാ കളക്ടർമാർക്ക് നൽകിയിരുന്നു. ഇതിൻ പ്രകാരം വിവിധ ജില്ലകളിലെ ഇത്തരം വാഹനങ്ങളുടെ സമയക്രമം താഴെ പറയുന്ന പ്രകാരം നിയന്ത്രിച്ചിരിക്കുന്നു.

ചില ജില്ലകളിൽ ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവർത്തികൾക്കായി ചില പ്രത്യേക ഇളവുകൾ കൂടി അതത് ജില്ലാ കളക്ടർമാർ നൽകിയിട്ടുണ്ട്.

*ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം*

വിവിധ ജില്ലകളിലെ സമയക്രമം

 *തിരുവനന്തപുരം* 
രാവിലെ
8.00-10.00
വൈകു:
3.00-4.30

 *കൊല്ലം* 
8.30-10.00
3.30-4.30

 *പത്തനംതിട്ട* 
8.30-10.00
3.00-4.30

 *ആലപ്പുഴ* 
8.30-10.00
3.30-5.00

 *കോട്ടയം* 
8.30-09.30
3.30-4.30

 *ഇടുക്കി* 
8.30-10.00
4.00-5.00

 *എറണാകുളം* 
8.00-09.30
3.00-4.30

 *തൃശൂർ* 
8.30-10.00
3.30-5.00

 *പാലക്കാട്* 
8.30-10.00
3.30-5.00


 *മലപ്പുറം* 
8.30-10.00
3.30-5.00

 *കോഴിക്കോട്* 
8.30-10.00
3.30-5.00

 *വയനാട്* 
8.30-10.00
5.30-5.00

 *കണ്ണൂർ_* 
8.00-10.00
4.00-6.00

 *കാസർഗോഡ്* 
9.00-10.00
4.00-5.00

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only