ആനയാംകുന്ന് : ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള 21 ദിന ചലഞ്ചിൽ *ഇവിടം ലഹരി വിമുക്തം* എന്ന സ്റ്റിക്കർ പൊതു ഇടങ്ങളിലും സ്കൂൾ പരിസര പ്രദേശങ്ങളിലും അയൽ വീടുകളിലും പ്രദർശിപ്പിച്ച് വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് വോളണ്ടിയേഴ്സ് മാതൃകയായി . ഓരോ വോളണ്ടിയറും സ്വന്തം വീട് ലഹരിമുക്തമാക്കും എന്ന പ്രതിജ്ഞ എടുക്കുകയും വീടുകളിൽ സ്റ്റിക്കർ പതിക്കുകയും ചെയ്തു. കൂടാതെ സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഓഫീസ് സ്റ്റാഫ്റൂം എല്ലാ ക്ലാസുകളിലും സ്റ്റിക്കർ പ്രദർശിപ്പിച്ചു. സ്റ്റിക്കർ വിതരണം പ്രിൻസിപ്പാൾ ഓഫീസിനു മുൻവശം പതിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.വി നസീറ നേതൃത്വം നൽകി. അധ്യാപകരായ സില്ലി ബി കൃഷ്ണൻ , ഫെബിന എം.കെ , ഫരീദ എം.ടി , അബ്ദുൽ സലീം മേൽമുറി , ഡോ.ഷോബു രാമചന്ദ്രൻ , മിഥുൻ ജോസ് , വോളിയേഴ്സ് ആയ അബ്ദുള്ള അദ്നാൻ , ഇഷാൻ , ഷിബിൻ, ഹയ ഷക്കീർ , അയിഷ ഹന്ന , റിസ ഫാത്തിമ , റയാൻ ഫാത്തിമ എന്നിവർ മുൻകൈ എടുത്തായിരുന്നു സ്റ്റിക്കർ വിതരണവും പ്രദർശനവും സംഘടിപ്പിച്ചത്.
TEAM NSS
UNIT 22
VMHMHSS ANAYAMKUNNU
Post a Comment