മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ ചൂണ്ടയിടൽ മത്സരം *തിലാപ്പിയ* യുടെ രണ്ടാം പതിപ്പ് തിരുവമ്പാടി ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ വച്ച് സംഘടിപ്പിച്ചു . തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംഎൽഎ ലിന്റോ ജോസഫ് മത്സരം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡന്റ് റജി മത്തായി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ, മെമ്പർമാരായ അപ്പു കോട്ടയിൽ, ഷൗക്കത്തലി, റോട്ടറി ഡിസ്ട്രിക്ട് ഓഫീസർമാരായ ഡോ സന്തോഷ്, ഡോ ബെസ്റ്റി ജോസ്, മലബാർ റിവർ ഫെസ്റ്റിവൽ ഭാരവാഹികളായ ബനീറ്റോ ചാക്കോ, പോൾസൺ അറക്കൽ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ക്ലബ്ബാണ് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഏറ്റവും ആകർഷണീയമായ പ്രീ ഇവന്റുകളിൽ ഒന്നായ 'തിലാപ്പിയ' എന്ന ചൂണ്ടയിടൽ മത്സരത്തിന്റെ സീസൺ രണ്ടിന്റെ ചുമതല ഏറ്റെടുത്തിരുന്നത്.
മത്സരത്തിൽ ഒന്നാം സമ്മാനം മൂവായിരം രൂപയും മൂന്ന് കിലോ മത്സ്യവും ഒന്നര കിലോയോളം മത്സ്യം പിടിച്ച മുക്കം അഗസ്ത്യൻമുഴി സ്വദേശി നിധിൻ കെ സ്വന്തമാക്കി. ഒരു കിലോയും അമ്പത് ഗ്രാമും തൂക്കമുള്ള ഒറ്റ മത്സ്യത്തെ പിടിച്ച തിരുവമ്പാടി പെരുമാലിപ്പടി സ്വദേശി ജോളി അബ്രഹാം രണ്ടാം സമ്മാനമായ രണ്ടായിരം രൂപയും രണ്ട് കിലോ മത്സ്യവും ഒപ്പം ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്ന ആൾക്കുള്ള പ്രത്യേക സമ്മാനവും കരസ്ഥമാക്കി . മൂന്നാം സമ്മാനം ആയിരം രൂപയും ഒരു കിലോ മത്സ്യവും റിഷാൽ കൂടരഞ്ഞി യും ഏറ്റവും കൂടുതൽ എണ്ണം മത്സ്യത്തെ പിടിച്ചതിനുള്ള സമ്മാനം
വിനോദ് പെരുമ്പടപ്പും സ്വന്തമാക്കി.
Post a Comment