Jul 30, 2025

അരീക്കോട് മാലിന്യ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ 3 ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു


അരീക്കോട് മാലിന്യക്കുഴിയില്‍ വീണ് മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു. കോഴിമാലിന്യ സംസ്കരണപ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

വികാസ് കുമാർ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. ഇതില്‍ രണ്ടുപേർ ബിഹാറില്‍ നിന്നുള്ളവും ഒരാള്‍ അസമില്‍ നിന്നുള്ള ആളുമാണ്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ അരീക്കോടിനടുത്ത് വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലെ കെമിക്കല്‍ ടാങ്കിലാണ് അപകടമുണ്ടായത്.

മാലിന്യപ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളില്‍ ബോധരഹിതനായി വീണതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only