കോടഞ്ചേരി: മനുഷ്യകടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ചുകൊണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ബിജെപി ഗവൺമെന്റ് ജയിലിൽ അടിച്ചിരിക്കുകയാണ്. 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. ഇത് മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യക്കും അതിന്റെ ഭരണഘടനക്കും വിരുദ്ധമാണ്.
പാവപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് കേന്ദ്ര, കേരള ഗവൺമെന്റുകൾ ശക്തമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
കോടഞ്ചേരി നടന്ന പ്രതിഷേധ സംഗമം തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു. വി അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അബ്ദുൽ കഹാർ, ട്രഷറർ കെ എം ബഷീർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ഷാഫി വളഞ്ഞപാറ, പി കെ അബ്ദുൽ മജീദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, രണ്ടാം വാർഡ് മെമ്പർ റിയാന സുബൈർ, കുവൈത്ത് കെഎംസിസി സെക്രട്ടറി സുഹൈൽ കുറുങ്ങോട്, ഷാഫി മുറംപാത്തി തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment