Jul 1, 2025

പെൺകുട്ടികൾക്കായി വ്യക്തി ശുചിത്വ സെമിനാർ സംഘടിപ്പിച്ചു: സെന്റ് ആന്റണീസ് ഹൈസ്കൂൾ കണ്ണോത്ത്


കണ്ണോത്ത്: പെൺകുട്ടികളിൽ വ്യക്തിശുചിത്വവും ആരോഗ്യപരമായ നല്ല ശീലങ്ങളും വളർത്തുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായിവ്യക്തി ശുചിത്വ സെമിനാർ സംഘടിപ്പിച്ചു. *ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ ഗഫൂർ* പരിപാടി ഉദ്ഘാടനം ചെയ്തു. *ഷീനാ ടി സി, ഷജിന എൻ കെ, അനുമോൾ സി ജെ* എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വ്യക്തി ശുചിത്വം, ആരോഗ്യപരമായ ജീവിതശൈലി, തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ അവതരിപ്പിച്ചു.

വിദ്യാർത്ഥിനികൾക്ക് ആത്മവിശ്വാസം നൽകുന്നതിനും ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് വ്യക്തത വരുത്തുന്നതിനും ക്ലാസ്സുകൾ ഏറെ സഹായകരമായി.*ശ്രീമതി.ഡാലി ഫിലിപ്പ്, സി.ലിനറ്റ്, സി. മേരി എം.വി. ടീന ജോസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ റോഷിൻ മാത്യു* സമാപന സന്ദേശം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only