Jul 1, 2025

ഗവ. എൽ പി സ്കൂൾ കുമാരനെല്ലൂർ : പുതിയ രക്ഷാകർതൃ സമിതി നിലവിൽ വന്നു


മുക്കം.
കാരമൂല: കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പുതിയ രക്ഷാകർതൃ സമിതി നിലവിൽ വന്നു.

ഈ വർഷത്തെ പ്രഥമ പി ടി എ ജനറൽ ബോഡി യോഗം കാരശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ അവലോകനം നടത്തി. ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ അക്കാദമിക പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. സ്കൂൾ കെട്ടിടം ഉടൻ പുതുക്കിപ്പണിയണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.


വി കെ അനുശ്രീ, ജി ഫൗസിയ, സത്താർ മാങ്ങാട്ട്, വി കെ ബുഷ്റ, എ ഷാഹിന , കെ സി ഖൈറുന്നീസ, കെ റസ്ന സംസാരിച്ചു

പ്രധാനധ്യാപകൻ ടി കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ സുനിത നന്ദിയും പറഞ്ഞു.

പി ഹർഷ, ടി പി മെഹ്ബൂബ , ജി ഫിദ ഷിറിൻ , സി ഷഹാന തസ്നീം ,എസ് എസ് ധന്യ, പ്രസ്ത പ്രേംകുമാർ, കെ പി സാജിത , കെ പി ശ്രീജയ , കെ.എസ് നഫീസ , പി പ്രകാശൻ , സി ഹബീബ് നേതൃത്വം നൽകി.


ഭാരവാഹികൾ :
അഖിലേഷ് (പി ടി എ പ്രസിഡൻ്റ്), കെ ശരത് ശിവൻ (എസ് എം സി ചെയർമാൻ), മോബിക (എംപി ടി എ ചെയർ പേഴ്സൺ), കെ ആരതി (പിടിഎ വൈസ് പ്രസിഡന്റ്), വി കെ അനുശ്രീ (എസ് എം സി . വൈസ് ചെയർപേഴ്സൺ)




ഫോട്ടോ:കുമാരനെല്ലൂർ ഗവ. എൽ പി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രഥമ പി ടി എ ജനറൽ ബോഡി യോഗം കാരശേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത് ഉദ്ഘാടനം ചെയ്യുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only