മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ ചൂണ്ടയിടൽ മത്സരം *തിലാപ്പിയ* യുടെ രണ്ടാം പതിപ്പ് ജൂലൈ ആറാം തിയ്യതി ഞായറാഴ്ച ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ വച്ച് സംഘടിപ്പിക്കുന്നതായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അറിയിച്ചു.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഏറ്റവും ആകർഷണീയമായ പ്രീ ഇവന്റുകളിൽ ഒന്നായ 'തിലാപ്പിയ' എന്ന ചൂണ്ടയിടൽ മത്സരത്തിന്റെ സീസൺ രണ്ടിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ക്ലബ്ബാണ്.
'തിലാപ്പിയ' സീസൺ രണ്ടിൽ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത് മൂവായിരം രൂപയും മൂന്ന് കിലോ മത്സ്യവുമാണ്. രണ്ടാം സമ്മാനമായി രണ്ടായിരം രൂപയും രണ്ട് കിലോ മത്സ്യവും മൂന്നാം സമ്മാനമായി ആയിരം രൂപയും ഒരു കിലോ മത്സ്യവും പ്രോത്സാഹന സമ്മാനമായി അഞ്ച് പേർക്ക് ഓരോ കിലോ മത്സ്യം വീതവും നൽകുന്നു. കൂടാതെ ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്ന ആൾക്ക് പ്രത്യേക സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 9744772007, 9048007653 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരമാവധി നൂറ് പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
Post a Comment