Jul 24, 2025

തദ്ദേശ തെരഞ്ഞെടുപ്പ് ; കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.  

അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.

കരട് വോട്ടർപട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും, വില്ലേജ്, താലൂക്ക് ഓഫീസുകളിലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ sec.kerala.gov.in-ലും പരിശോധനയ്ക്ക് ലഭ്യമാകും.
വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7 വരെ അവസരമുണ്ട്.
2025 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. 

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും (ഫോറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റായ sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസിലെ തീയതിയിൽ ആവശ്യമായ രേഖകളുമായി ഹിയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും, അതിന്റെ പ്രിൻ്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ അല്ലാതെയും നിശ്ചിത ഫോറത്തിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷ നൽകാവുന്നതാണ്.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എടുക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം അപ്പീൽ നൽകാം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only