കോഴിക്കോട്: സമസ്തയിലെ തർക്കത്തിൽ പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സമസ്താ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് നടന്ന രണ്ടാം ഘട്ട സമവായ ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം.
പരസ്പരം തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അത് പറഞ്ഞു തീർക്കാൻ ആണ് യോഗം ചേർന്നത്. പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചു. ബാക്കിയുള്ളവയിൽ രണ്ടാഴ്ചക്കുള്ളിൽ പരിഹാരം ഉണ്ടാകുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
വാഫി വഫിയയുമായി ബന്ധപ്പെട്ട തർക്കത്തിൽ സാദിഖലി തങ്ങൾ സിഐസി നേതൃത്വവുമായി സംസാരിക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പൂർണമായ പരിഹാരം വേഗത്തിൽ ഉണ്ടാകുമെന്ന് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, എം.ടി അബ്ദുല്ല മുസ്ലിയാർ, ലീഗ് വിരുദ്ധ വിഭാഗം നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
Post a Comment