കണ്ണോത്ത്: കണ്ണോത്ത് ഗ്രാമത്തിന്റെ അക്ഷരവെളിച്ചവും തലമുറകളുടെ അഭിമാനവുമായ സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചു. ചരിത്രപരമായ ഈ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് (2025 ജൂലായ് 24, വ്യാഴാഴ്ച) ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ ചേരും.
1976 ജൂൺ മാസത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം, കഴിഞ്ഞ 49 വർഷങ്ങളായി അനേകായിരങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തി സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന ഈ വേളയിൽ, വിദ്യാലയത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
സ്കൂളിന്റെ വളർച്ചയ്ക്ക് എന്നും കൈത്താങ്ങായിട്ടുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, നാട്ടുകാരെയും, അഭ്യുദയകാംക്ഷികളെയും ഈ യോഗത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ മഹത്തായ സംരംഭത്തിൽ നിങ്ങളുടെ നിർദ്ദേശങ്ങളും സഹകരണവും വിലപ്പെട്ടതാണ്. നമ്മുടെ സ്കൂളിന്റെ ചരിത്രത്തിൽ ഇടം നേടുന്ന ഈ സുവർണ്ണ ജൂബിലി വർഷം ഒത്തൊരുമയോടെ അവിസ്മരണീയമാക്കാൻ ഏവരുടെയും സജീവ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.
Post a Comment