കോടഞ്ചേരി:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ് മെന്റിന്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി താലൂക്കിലെ മുഴുവൻ സഹകരണ സംഘങ്ങളിലെയും ഡയറക്ടർ മാർക്ക് വേണ്ടി മൂന്നു ദിവസം നീണ്ട് നിന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു..
കോടഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി താലൂക്ക് pacs അസോസിയേഷൻ സെക്രട്ടറി ടി എ മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു.
ഐ സി എം കണ്ണൂർ ഫാക്കൽറ്റികളായ അഭിലാഷ് ഐ., രഞ്ജിത്ത് പി നായർ. വയനാട് ജില്ല മുൻ ജോയിന്റ് രജിസ്ട്രാർ റഹീം അഭിലാഷ് നാരായണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി ചടങ്ങിൽ ഒ പി കോയ, അബ്ദുള്ള കുട്ടി, തോമസ് ശ്രീ ഗണേഷ് ബാബു, എന്നിവർ സംസാരിച്ചു. ചടങ്ങിന് ICM കോഡിനേറ്റർ വിജേഷ് നന്ദി രേഖപ്പെടുത്തി.
Post a Comment