Jul 28, 2025

സഖാവ് ശ്രീധരേട്ടൻ അനുസ്മരണവും വായനശാല ഉദ്ഘാടനവും നടത്തി


മുക്കം:
പാർട്ടിയുടെ മുതിർന്ന നേതാവും, ലോക്കൽ കമ്മിറ്റി സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡണ്ട്, സർവോപരി കലാകാരനും, ആയിരുന്ന സഖാവ് ശ്രീധരേട്ടൻ അനുസ്മരണവും,
സഖാവിന്റെ പേരിൽ കാരമുലയിൽ സ്ഥാപിക്കുന്ന ഗ്രന്ഥശാലയുടെയും വായനശാലയുടെയും ഉദ്ഘാടനവും,ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർടി വിശ്വനാഥൻ നിർവഹിച്ചു ലോക്കൽ കമ്മിറ്റി സെക്രട്ടറികെ ശിവദാസൻ അധ്യക്ഷനായി, ഏരിയ സെക്രട്ടറി വി.കെ വിനോദ്,മാന്ത്രവിനോദ്,കെ പി വിനു, സി ദേവരാജൻ ,സജി തോമസ്, അഡ്വക്കറ്റ് കൃഷ്ണകുമാർ, കുളത്തുണ്ടി ഭാസ്കരൻ, കെ സുരേഷ്,സംസാരിച്ചു, രാവിലെ നടന്ന പ്രഭാത ഭേരി യിൽ കെ. കെ നൗഷാദ്,പി.എൻ ഷീബ,അജയഘോഷ്, പുഷ്കിൽ, രാമകൃഷ്ണൻ,ബിജുൻ കാരമൂല തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only