Aug 14, 2025

തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മാനോത്സവ് 2025 ഉദ്ഘാടനം ചെയ്തു.


തിരുവമ്പാടി :

കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഓണം സമ്മാനോത്സവ് 2025 തിരുവമ്പാടി സേക്രട്ട് ഹാർട്ട്‌ ഫൊറോന ചർച്ച് വികാരി റവ: ഫാദർ തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സി. കെ കാസിം, താമരശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റ്‌ പി. ഗിരീഷ് കുമാർ, തിരുവമ്പാടി സേക്രട്ട് ഹാർട്ട്‌ യു. പി. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ എന്നിവർ കൂപ്പണുകൾ ഏറ്റു വാങ്ങി. ഓരോ 1500 രൂപയുടെ പർച്ചേസിനും സമ്മാന കൂപ്പൺ ഏർപ്പാടാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 30 വരെയാണ് സമ്മാനോത്സവ് കാലാവധി. നറുക്കെടുപ്പ് വിജയികൾക്ക് സ്കൂട്ടർ, എയർ കണ്ടീഷണർ, വാഷിംഗ്‌ മെഷീൻ, സൈക്കിൾ 10 പേർക്ക്, ബെഡ്ഷീറ്റ് 50 പേർക്ക് ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സി. കെ. കാസിം, താമരശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റ്‌ പി. ഗിരീഷ് കുമാർ, സേക്രട്ട് ഹാർട്ട്‌ യു. പി. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ, ടി. ജെ കുര്യാച്ചൻ, മനോജ്‌ സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ലിസി മാളിയേക്കൽ, മേഴ്‌സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, മുഹമ്മദ്‌ വട്ടപ്പറമ്പിൽ, ഷിജു ചെമ്പനാനി, സുലൈഖ അടുക്കത്ത്, ബഷീർ ചൂരക്കാട്ട്, ഗോപിനാഥൻ മൂത്തേടത്ത്, റോയ് മനയാനി, പുരുഷൻ നെല്ലിമൂട്ടിൽ, മറിയം യു. സി, എ. കെ. മുഹമ്മദ്‌, മൊയ്‌ദീൻ കാട്ടിപ്പരുത്തി, ജോജോ നെല്ലരിയിൽ, വേലായുധൻ തുമ്പക്കോട്ട്, സംഘം വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കതെരുവിൽ, ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, ഷെറീന കിളിയണ്ണി, മില്ലി മോഹൻ, ജോർജ് പാറെക്കുന്നത്ത്, ഫ്രാൻസിസ് സാലസ്, നീന ജോഫി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി. എൻ. പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only