Aug 3, 2025

തിരുവമ്പാടി നിയോജക മണ്ഡലം ശാസ്ത്ര ക്വിസ്‌ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ ജേതാക്കൾ


കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കോഴിക്കോടിന്റെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജക മണ്ഡലാടിസ്ഥാനത്തിൽ കൂടരഞ്ഞി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ശാസ്ത്ര ക്വിസ്‌ മത്സരത്തിൽ സെന്റ്  ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിലിലെ ശ്രീലക്ഷ്മി മധു,ക്രിസ്റ്റീന നെൽസൺ എന്നിവർ  ഒന്നാം സ്ഥാനം കരസ്ഥമാക്കി. നേരിയ മാർക്കിന്റെ വ്യത്യാസത്തിൽ കൊടിയത്തൂർ പിടിഎം സ്കൂളിലെ ജെനിൻ അബ്‌ദുൾ നസിർ, മുഹമ്മദ്‌ സിയാൻ എന്നിവർ രണ്ടാം സ്ഥാനവും നേടി.പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു .

അവളിടം ക്ലബ്‌ ഭാരവാഹി അർച്ചന രാജ് അധ്യക്ഷയായി.ക്വിസ്‌ മാസ്റ്റർ ബോബി മാസ്റ്റർ,സ്കൂൾ അധ്യാപകൻ ജോളി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ യൂത്ത് കോർഡിനേറ്റർ അരുൺ എസ് കെ സ്വാഗതവും അഷിൻ ലാൽ നന്ദിയുംപറഞ്ഞു.ദേവനന്ദ,അമൃത,അമൽ,അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലത്തിലെ 16 സ്കൂളുകളിൽ നിന്നും മുപ്പത്തി രണ്ട്‌ മത്സരാർഥികൾ പങ്കെടുത്തു.  വിജയികൾക്ക് മൊമെന്റോയും, സർട്ടിഫിക്കറ്റും നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only