മലയോര മേഖലയുടെ വികസന നായകനും കേരള കോൺഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായിരുന്ന എം സി കുര്യൻ്റെ (പാപ്പച്ചൻ ഐരാറ്റിൽ ) നാലാം ചരമവാർഷികം2025 ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 10 -ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് ആചരിക്കും.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട്, ദീർഘകാലം ഗ്രാമ പഞ്ചായത്ത് മെമ്പറും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന പാപ്പച്ചൻ ഐരാറ്റിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനഹൃദയങ്ങളിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു.
കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തിൽ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുന്നു.
ടി.എം ജോസഫ് ( ജില്ലാ പ്രസിഡണ്ട്,കേരള കോൺഗ്രസ്സ് എം), കെ എം. പോൾസൺ മാസ്റ്റർ (ജില്ലാ സെക്രട്ടറി),മാത്യു ചെമ്പോട്ടിക്കൽ (നിയോജക മണ്ഡലം പ്രസിഡണ്ട്) തുടങ്ങിയ നേതാക്കളും, രാഷ്‌ടീയ,സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു.
അനുസ്മരണ ദിനത്തിൽ സെന്റ് ജോൺസ് ഹൈസ്കൂൾ
നെല്ലിപ്പൊയിലിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, LSS, USS സ്കോളർഷിപ്പ് ലഭിച്ചവരെയും, കേരള സർവകലാശാലയിൽ നിന്നും അഗ്രികൾച്ചർ എക്സ്റ്റൻഷൻ വിഭാഗത്തിൽ PHD നേടിയ Dr.റോസ് മാത്യൂസ് കാരിക്കുഴിയെയും* കേരള കോൺഗ്രസ്സ് (എം) നെല്ലിപ്പൊയിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുകയും, ഉന്നതവിജയികൾക്കു പഠനോപകരണങ്ങൾ നൽകുകയും ചെയ്യുന്നു.
Post a Comment