മുക്കം,: ജൂൺ ഒന്നുമുതൽ ഏഴ് വരെ ലോകമുലയൂട്ടൽ ദിനത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തടപ്പറമ്പ്, എസ്റ്റേറ്റ് ഗേറ്റ്, കാരമൂല, കൽപ്പൂർ എന്നീ നാല് അങ്കണവാടികളുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ സാംസ്കാരിക നിലയത്തിൽ വെച്ച് പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
പോഷകാഹാര പ്രദർശനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു, എം കെ ശ്രീലത അധ്യക്ഷത വഹിച്ചു, അങ്കണവാടി വർക്കർമാരായ എം എ ഗീത,കെ പി ബിന്ദു, കെ എസ് ജയശ്രീ, ആശാവർക്കർമാരായ സുലൈഖ കളത്തിങ്ങൽ, ലളിത പുളിയേരി, ഈശ്വരി എന്നിവർ സംസാരിച്ചു എം എൽ എസ് പി, കെ അധീന ബോധവൽക്കരണ ക്ലാസ്സും എടുത്തു
Post a Comment