കോടഞ്ചേരി:കോഴിക്കോട് ജില്ലാ പഞ്ചായത്തും കോടഞ്ചേരി ഗ്രാമ പഞ്ചായത്തും ജില്ലാ ക്യാൻസർ കെയർ സോസൈറ്റി യുമായി സഹകരിച്ചു കൊണ്ട് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ സബ് സെൻററുകളിലും നടത്തിയ പ്രാഥമിക പരിശോധനകളിൽ ക്യാൻസർ സാധ്യത ഉണ്ട് എന്ന് കണ്ടെത്തിയ 300 ഓളം ആളുകൾക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പരിശോധനകൾ സംഘടിപ്പിച്ചു.
2ദിവസങ്ങളിലായി 300 ൽ അധികം പേർക്ക് സ്ക്രീങ് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് , വൈസ് പ്രസിഡന്റ് ജമീല അസീസ്, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലയിൽ, ഷാജു ടി പി തേൻമല, മെഡിക്കൽ ഓഫീസർ ഡോ. ഹസീന, ഹെൽത്ത് ഇൻസ്പെക്ടർ ഷിനില ഫ്രാൻസിസ്, ജെ എച്ച് ഐമാരായ ജോബി ജോസഫ്, അബ്ദുൽ ഗഫൂർ, ക്യാൻസർ കെയർ സോസൈറ്റി ട്രഷറർ സനാദ് ബി എസ് കോഡിനേറ്റർ ആശ്വനി എന്നിവർ പ്രസംഗിച്ചു.
മലബാർ ക്യാൻസർ കെയർ സോസൈറ്റി യിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ദ ഡോക്ടർ മാരും അത്യാധുനിക ഉപകാരണങ്ങളും മൊബൈൽ ഇൻസ്പെക്ഷൻ യൂണിറ്റും ക്യാമ്പിലുണ്ടായിരുന്നു.
കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രം ഒരുക്കിയ ജീവിത ശൈലി രോഗ നിർണായവും ഉണ്ടായിരുന്നു. വലിയ സാമ്പത്തിക ബാധ്യത വരുന്ന സ്കാനിങ് അടക്കമുള്ള നിരവധി പരിശോധനകൾ വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ പൂർത്തീകരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന സംയുക്ത പദ്ധതിയുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത് ആയതിൽ രോഗസാധ്യതയുള്ള ആളുകൾക്ക് തുടർ ചികിത്സ സൗകര്യങ്ങൾ ക്യാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് ഏർപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Post a Comment