Aug 2, 2025

കർഷക നേതാവ് ബേബി പെരുമാലിയുടെ ചരമവാർഷികം ആചരിച്ചു


തിരുവമ്പാടി: കർഷക നേതാവും മാധ്യമ പ്രവർത്തകനും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയുമായിരുന്ന ബേബി പെരുമാലിയുടെ മൂന്നാം ചരമ വാർഷികം തിരുവമ്പാടിയിൽ ആചരിച്ചു.

അനുസ്മരണ സമ്മേളനം കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡൻ്റ് ഡോ. ചാക്കോ കാളംപറമ്പിൽ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമിതി ചെയർമാൻ ഷിനോയ് അടയ്ക്കാപ്പാറ അദ്ധ്യക്ഷത വഹിച്ചു.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ,
വൈസ് പ്രസിഡൻ്റ് കെ. എ. അബ്ദുറഹിമാൻ,
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ടൗൺ വാർഡ് മെമ്പർ ലിസി മാളിയേക്കൽ,

കോഴിക്കോട് ഡി. സി. സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ,
തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡൻറ് ജോസ് മാത്യു,
കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജോണി പ്ലാക്കാട്ട്, 
സി പി എം ലോക്കൽ സെക്രട്ടറി ഗണേശ് ബാബു, സി പി ഐ നേതാവ് എൻ. എസ്. ഗോപിലാൽ, 
ആം ആദ്മി പാർട്ടി നേതാവ് തോമസ് പുത്തൻപുര, കത്തോലിക്കാ കോൺഗ്രസ് തിരുവമ്പാടി ഫൊറോനാ പ്രസിഡൻ്റ് ജോസഫ് പുലക്കുടി,

പ്രമുഖ മാധ്യമപ്രവർത്തകൻ മുരളി മാസ്റ്റർ, 
ബി.ജെ.പി. നേതാവ് സജീവ് ജോസഫ്, 
കേരളാ കോൺഗ്രസ് (ബി) നേതാവ് ബേബി മണ്ണംപ്ലാക്കൽ, 
മദ്യനിരോധനസമിതി നേതാവ് എ. കെ. മുഹമ്മദ്, 
മുസ്ലീംലീഗ് നേതാവ് ഷൗക്കത്ത് അലി കൊല്ലളത്തിൽ, എൻ.ജെ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഈ വർഷത്തെ ബേബി പെരുമാലി കർഷക അവാർഡ് ജേതാവ് സിജോ ജോസഫ് കണ്ടത്തുംതൊടുകയിൽ നെ ഡോ. ചാക്കോ കാളംപറമ്പിൽ പൊന്നാട അണിയിച്ചു.

119 തവണ രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായ ജെയ്സൺ കന്നുകുഴിക്ക് മൊമൻ്റോ നൽകി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ആദരിച്ചു.

അനുസമരണ സമിതി കൺവീനർ കെ. എൻ ചന്ദ്രൻ സ്വാഗതവും ജോയിൻ്റ് കൺവീനർ ടോമിച്ചൻ ചക്കിട്ടമുറി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only