Aug 26, 2025

ജിവി രാജ സ്പോർട് സ്കൂളിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് പഴയ താരങ്ങൾ ഒത്തുകൂടി


കോടഞ്ചേരി:ജിവി രാജ സ്പോർട് സ്കൂളിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ജിവി രാജ ഫുട്ബോളേഴ്സ് ഇന്ത്യയ്ക്കും, കേരളത്തിനും, യൂണിവേഴ്സിറ്റിക്കും ജേഴ്സി അണിഞ്ഞ പഴയകാല താരങ്ങൾ   കോടഞ്ചേരി കെ.എച്ച്  റിസോർട്ടിൽ   ഒത്തുചേർന്നു. 


 മജീദ് കോഴിക്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം  ജിവി രാജ ആദ്യകാല ഫുട്ബോൾ  താരമായ അബ്ദുൽ അസീസ്  നിർവഹിച്ചു.  മുൻ എം എസ് പി കോച്ച് ബിനോയ് സി ജെയിംസ് സ്വാഗതം ആശംസിച്ചു. മുഹമ്മദ് റാഫി പാലക്കാട്, നാസർ സിറ്റി മലപ്പുറം, സി ശശി കൊല്ലം, ഡാനിയൽ കുട്ടി കോഴിക്കോട്, തോംസൺ അലക്സ് പല്ലാട്ട് എന്നിവർ സംസാരിച്ചു.


പുതിയ തലമുറയെ  ഫുട്ബോളിലേക്ക് ആകർഷിക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുക. അവശത അനുഭവിക്കുന്ന പഴയകാല ഫുട്ബോൾ താരങ്ങള സഹായിക്കുക എന്നീ കാര്യങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു. പ്രദീപ് കുമാർ തലശ്ശേരിയുടെ നന്ദിയോട് കൂടി പരിപാടി അവസാനിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only