കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം നേതൃത്വത്തിൽ മാർച്ച് നടത്തി ഹരിത കർമ്മ സേന തൊഴിലാളികൾ മാസത്തിൽ നടത്തുന്ന റിവ്യൂ മീറ്റിംഗിൽ എം സി എഫിൽ നടക്കുന്ന അഴിമതിയും വീട് വീടാന്തരം കയറി പിരിച്ചെടുക്കുന്ന പണം യഥാസമയം ബാങ്കിൽ നിക്ഷേപിക്കാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇഷ്ടക്കാരുടെയും ചില ഉദ്യോഗസ്ഥന്മാരുടെയും കൈവശം വയ്ക്കുന്ന നിലപാടിനെതിരെയും ചോദ്യം ചെയ്തതിന്റെ പേരിൽ തൊഴിലാളികൾക്ക് മെമ്മോ കൊടുത്ത് ക്ഷമാപണം എഴുതി നൽകിയാലേ പണിക്ക് ഇറക്കു എന്ന പ്രസിഡന്റിന്റെ ധിക്കാരവും താൻ പോരിമക്കുമെതിരെ CPI(M) നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. നാളുകളായി കോടഞ്ചേരി പഞ്ചായത്തിലെ ഹരിതസർമസേനയുടെMCF നടക്കുന്ന അഴിമതിയും തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബന്ധപ്പെട്ട അധികാരികളുടെ സമരത്തിൽ ആവശ്യപ്പെട്ടു. CPI(M) തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം സഖാവ് ഷിജി ആന്റണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോടഞ്ചേരി ലോക്കൽ സെക്രട്ടറി സഖാവ് P G സാബു സ്വാഗതം പറഞ്ഞു നെല്ലിപ്പോയിൽ ലോക്കൽ സെക്രട്ടറി സഖാവ്, പി ജെ ജോൺസൺ അധ്യക്ഷത വഹിച്ചു, കണ്ണോത്ത് ലോക്കൽ സെക്രട്ടറി സഖാവ് K M ജോസഫ്, കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സഖാവ് പി ജെ ഷിബു, കോടഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ സഖാവ് ചാൾസ് തയ്യിൽ, സഖാവ് റീന സാബു, ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സഖാവ്, CS ശരത്, P K S മേഖല സെക്രട്ടറി സഖാവ് സുബ്രഹ്മണ്യൻ മാണിക്കോത്ത്, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി സഖാവ് ലിസി A D, എന്നിവർ സംസാരിച്ചു ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബിന്ദു ജോർജ് നന്ദി രേഖപ്പെടുത്തി.
Post a Comment