കോടഞ്ചേരി:
വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടി മലയോര മേഖലയിൽ കർഷകരുടെ ഭൂമിയിൽ കാർഷിക വിളകൾ വന്യജീവികൾ നശിപ്പിക്കുകയും മനുഷ്യ ജീവന് വില കൽപ്പിക്കാതെ വന്യമൃഗങ്ങൾ മനുഷ്യരെ നിരന്തരം ആക്രമിച്ചു കൊലപ്പെടുത്തുമ്പോൾ വനംവകുപ്പിന്റെ കിരാതനടപടിക്ക് ഒത്താശ നൽകുന്ന വനം വകുപ്പ് മന്ത്രിക്കെതിരെ തുഷാരഗിരിയിൽ സമാധാനമായി പ്രതിഷേധിച്ച കർഷക കോൺഗ്രസ് നേതാക്കളായ സാബു അവണ്ണൂർ, ടോമി ഇല്ലിമൂട്ടിൽ, ബേബി കളപ്പുര,ബിജു ഓത്തിക്കൽ എന്നിവരെ അറസ്റ്റ് ചെയ്തു. കേസെടുത്ത നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
വനവും കൃഷിഭൂമിയും വേർതിരിക്കാൻ സൗരോർജ വേലി അടക്കമുള്ള പദ്ധതികൾ പ്രഖ്യാപിച്ച മന്ത്രിയും തിരുവമ്പാടി എം എൽ എയും പദ്ധതി അട്ടിമറിച്ച് നടപ്പാക്കാൻ ശ്രമിക്കാതെ കർഷകരെ വഞ്ചിക്കുകയാണെന്നും കർഷക വിരുദ്ധരായ മന്ത്രിയും എംഎൽഎയും രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മലയോരത്ത് എത്തുന്ന മന്ത്രിമാർ വിവിധ പ്രഖ്യാപനം നടത്തുന്നതല്ലാതെ ഒരു പദ്ധതിയും നടത്തിയിട്ടില്ലെന്ന് യോഗം ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, നിയോജക മണ്ഡലം പ്രസിഡണ്ട് തമ്പി പറകണ്ടത്തിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോസ് പൈക,ആന്റണി നീർവേലി,ബേബി കോട്ടപ്പള്ളി,ജിജി എലുവാലുങ്കൽ, വിൽസൺ തറപ്പേൽ,ബിനു പാലാത്തറ, ആനി ജോൺ, തമ്പി കണ്ടത്തിൽ, നാസർ പി പി, ചന്ദ്രൻ മങ്ങാട്ട് കുന്നേൽ, സാബു മനയിൽ,ബാബു പെരിയപ്പുറം, ലിസി ചാക്കോ, ചിന്ന അശോകൻ, അന്നക്കുട്ടി ദേവസ്യ, ഫ്രാൻസിസ് മുണ്ടാട്ടിൽ,ഭാസ്കരൻ പട്ടരാട്ട് എന്നിവർ പ്രസംഗിച്ചു.
Post a Comment