Aug 27, 2025

ഓണാഘോഷം അതിരുവിട്ടു ഊർക്കടവ് പാലത്തിൽ കാർ മറിഞ്ഞു,വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്


വാഴക്കാട് :കോഴിക്കോട് റോഡിൽ ഊർക്കടവ് കവണക്കല്ല് പാലത്തിൽ വാഹനാപകടം. അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ച് തെറിച്ച് നടുറോഡിൽ മറിഞ്ഞു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.

ഓണാഘോഷത്തിനിടെ യുവാക്കൾ ഓടിച്ച ഫോർച്യൂണർ കാർ ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കൈവരികൾ തകർന്നു. കാർ പുഴയിലേക്ക് പതിക്കാതിരുന്നത് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെടാൻ കാരണമായി. നിലവിൽ പാലത്തിന്റെ കൈവരികൾ അപകടാവസ്ഥയിലാണ്. 

ഷട്ടർ തുറന്നതിനാൽ പുഴയിൽ കനത്ത ഒഴുക്കാണ് ഉള്ളത്. കാർ പുഴയിലേക്ക് പതിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അപകടത്തിൽപ്പെട്ട കാറിന് കാര്യമായ കേടുപാടുകൾ ഉണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only