കോടഞ്ചേരി:സൗരവേലി നടപ്പിലാക്കാത്ത സർക്കാരിനും വനവകുപ്പിനും എതിരെ സാരിവേലി സമരം. താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് "ഞങ്ങൾക്കിവിടെ ജീവിക്കണം" എന്ന മുദ്രാവാക്യമുയർത്തി, താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, പാറോപ്പടി ഫൊറോനകളിലെ വിവിധ സംഘടനകളെയും ആത്മായ കൂട്ടായ്മകളെയും അണിനിരത്തിക്കൊണ്ട് ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 10 മണിക്ക് താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുമ്പിൽ സാരി വേലി സമരവും അതിജീവിന റാലിയും നടത്തുന്നു.
പ്രതിഷേധ ധർണയുടെ ഉദ്ഘാടനം താമരശ്ശേരി രൂപതയുടെ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കുന്നു .
Post a Comment