കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്ററി ജനാധിപത്യ മാതൃകയിൽ സ്കൂളിൽ ഇലക്ഷൻ സംഘടിപ്പിച്ചു.
സ്കൂൾ ലീഡർ ആയി രണ്ടാം വർഷ സയൻസ് വിദ്യാർത്ഥി സാമുവൽ ബിജു എബ്രഹാം, ആർട്സ് സെക്രട്ടറിയായി രണ്ടാം വർഷ കോമേഴ്സ് വിദ്യാർഥിനി സാനിയ സുനിൽ, സ്പോർട്സ് സെക്രട്ടറിയായി രണ്ടാം വർഷ സയൻസ് വിദ്യാർത്ഥി ശ്രീനാഥ് സി ആർ,
ക്ലാസ്സ് ലീഡേഴ്സായി ശ്രീനാഥ് സി. ആർ (പ്ലസ് ടു സയൻസ്), സാനിയ സുനിൽ ( പ്ലസ് ടു കൊമേഴ്സ്), ജിൽന തെരേസ് വിനോദ് (പ്ലസ് വൺ സയൻസ്), സാന്ദ്ര ഷാജി ( പ്ലസ് വൺ കൊമേഴ്സ് ) എന്നിവർ യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു.
പ്രിസൈഡിങ് ഓഫീസർ സ്മിത കെ യുടെ നേതൃത്വത്തിൽ പാർലമെന്ററി ജനാധിപത്യ രീതിയിൽ മീറ്റ് ദി കാൻഡിഡേറ്റ്, വോട്ടിംഗ്, വോട്ടെണൽ, എന്നിവ സംഘടിപ്പിച്ചു. ശേഷം പുതിയ അധ്യായന വർഷത്തെ വിദ്യാർത്ഥി സാരഥികൾ സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി മാതൃകപരമായരീതിയിലാണ് പ്രസ്തുത ഇലക്ഷൻ സംഘടിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെയും എൻ എസ് എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡേഴ്‌സിന്റെയും സംയുക്ത സ്കൂൾ പാർലിമെന്ററി മീറ്റിങ് സംഘപ്പിച്ചു.
Post a Comment