കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2025 - 26 വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി പുതിയ സാരഥികളെ തെരഞ്ഞെടുത്തു.തികച്ചും ജനാധിപത്യ രീതിയിൽ വളരെ കൃത്യതയോടെ ഇലക്ഷൻ നടന്നു.
സ്കൂൾ ലീഡർ അനിറ്റ എം റോബി,അസിസ്റ്റൻ്റ് സ്കൂൾ ലീഡർ റെയ്സ മെറിൻ ഷാബു,ആർട്സ് സെക്രട്ടറി മുഹമ്മദ് ജാസിം,സ്പോർട്സ് സെക്രട്ടറി പാർവ്വതി ഗോപാലകൃഷ്ണൻ എന്നിവർ പുതിയ സാരഥികളായി.ഷഹാന ഷെറിൻ,ആദിൽ ശ്യാം,അന്ന ജോർജ്കുട്ടി ടി എസ്,അക്സ കുര്യാക്കോസ് എന്നീ വിദ്യാർത്ഥികൾ ക്ലാസ്സ് ലീഡേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ്,ഇലക്ഷൻ നടത്തിപ്പിൻ്റെ ചുമതല നിർവ്വഹിച്ച പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപിക ലീന സക്കറിയാസ്,അദ്ധ്യാപക - അനദ്ധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.സ്കൂൾ പാർലമെൻ്റ് രൂപീകരണത്തിനും,നടത്തിപ്പിനുമുള്ള ചട്ടങ്ങളും,മാർഗ്ഗരേഖകളുംകൃത്യമായി പാലിച്ചാണ് മുഴുവൻ വിദ്യാർത്ഥികളും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായത്
.
Post a Comment