കോടഞ്ചേരി: ലഹരി മുക്ത കോടഞ്ചേരി പഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി, സ്കൂൾ തല ഉദ്ഘാടനം വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു.
സ്കൂൾ പിടിഎ പ്രസിഡണ്ട് റൂബി മർക്കോസ് അധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ലഹരി മുക്ത കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്കൂൾ തല ക്യാമ്പയിൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യാതിഥിയായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
യുവതലമുറയ്ക്ക് മുന്നോട്ടുള്ള ജീവിത പാതയിൽ ലഭിക്കാൻ പോകുന്ന വിവിധങ്ങളായ അവസരങ്ങളെക്കുറിച്ചും പഠന സാധ്യതകളെക്കുറിച്ചും രാസ ലഹരികളെ കുറിച്ച് ജാഗ്രത പുലർത്തേണ്ട ആവശ്യകതയെപ്പറ്റിയും ചടങ്ങിൽ പങ്കെടുത്തവർ വിദ്യാർത്ഥികൾക്ക് അവബോധം നൽകി.
സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിശിഷ്ടാതിഥികളെ സല്യൂട്ട് നൽകി, സ്‌കാർഫ് അണിയിച്ച് സ്വീകരണം നൽകി.
സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു.
തുടർന്ന് ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ അവതരിപ്പിച്ച 'മരീചിക' എന്ന സ്കിറ്റും, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവേശനോൽസവ ഗാനമായി അവതരിപ്പിച്ച ഗാനത്തിന് വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്ക ഹയർസെക്കൻറി സ്ക്കൂൾ വിദ്യാർത്ഥിനികൾ കോറിയോഗ്രാഫി നിർവ്വഹിച്ച് 'തുടി' എന്ന പേരിൽ അവതരിപ്പിച്ച ഫ്ലാഷ് മോബും ഏറെ പ്രശംസ നേടി.
ആൻ മരിയ ജസ്റ്റിൻ, അലീന ആൻഡ്രൂസ് (ഒന്നാം വർഷം സയൻസ്), സാറാ വർഗീസ്, ഗ്രാഫിൻ മരിയ ബിനോയ് (രണ്ടാം വർഷം സയൻസ്) എന്നിവർ പരിപാടിക്ക് ആങ്കറിങ് നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി രാജി ജോസഫ് നന്ദി പറഞ്ഞു.
സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ, എൻഎസ്എസ് വളണ്ടിയേഴ്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ, ഗൈഡ്സ് ലീഡർ ഗ്ലാഡിസ് പി. പോൾ, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, മറ്റ് അധ്യാപകരും അനധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment