ആധുനിക മുക്കത്തിന്റെ വളർച്ചയിൽ വളരെ നിർണായകമായ പങ്കുവഹിച്ചിട്ടുള്ള
കുടുംബമാണ് വയലിൽകുടുംബം.
മുക്കത്തിന്റെ സാമൂഹിക സാംസ്കാരിക
വിദ്യാഭ്യാസ ജീവകാരുണ്യ അനാഥ സംരക്ഷണ മേഖലകളിൽ വളരെക്കാലമായി സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഈ കുടുംബമാണ് മുക്കം മുസ്ലിം അനാഥശാലയും
വയനാട് മുട്ടിൽ അനാഥശാലയും സ്ഥാപിച്ചത.കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കുടുംബ ബന്ധമുള്ളതാണ് ഈ കുടുംബം
വയലിൽ മോയി ഹാജിയുടെ മകനായ വയലിൽ വീരാൻകുട്ടി ഹാജിയുടെ മക്കളും പേരമക്കളും അടങ്ങിയതാണ് വയലിൽ ഇരിക്കേഞ്ചേരി കുടുംബം. . വയലിൽ എരിക്കെഞ്ചേരി കുടുംബ സംഗമം മുക്കം MAMO കോളേജ്
ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
കുടുംബ കാരണവരായ
വി ഇ മോയിമോൻ ഹാജി സംഗമം
ഉദ്ഘാടനം ചെയ്തു
വി.മരക്കാർ ഹാജി അധ്യക്ഷനായിരുന്നു ചടങ്ങിൽ വി അബ്ദുല്ല കോയ ഹാജി, ഷാഫി ഹാജി വള്ളിക്കാട് ,ഡോക്ടർ ഉമ്മർകോയ,വി വീരാൻകോയ,
വി അബ്ദുൽ ജലീൽ,വി അബ്ദുമോൻ, മാമ്പികൊളക്കാടൻ കുന്നത്ത് സുഹറ കുഞ്ഞാലി മുതലായവർ
സംസാരിച്ചു.വി.അസ്സു കുടുംബ ചരിത്രം അവതരിപ്പിച്ചു ഹാനി പ്രാർത്ഥന നടത്തി ഡോ:അബ്ദുല്ലക്കോയ രചിച്ച ഖുർആൻതഫ്സീർ
വി ഇ മോയ്മോൻ ഹാജി പ്രകാശനം ചെയ്തു.കുടുംബത്തിൽ നിന്ന് മരണപ്പെട്ടുപോയ വയലിൽ മൊയ്തീൻ കോയ ഹാജി,വി ഉമ്മർകോയ ഹാജി,
വി മുഹമ്മദ് മോൻ ഹാജി ,
വി കുഞ്ഞാലി ഹാജി മുതലായവരെ അനുസ്മരിച്ചു കൊണ്ടുള്ള വീഡിയോ പ്രദർശനം നടന്നു, ഖുർആൻ ക്വിസ് കലാപരിപാടികൾ വിവിധതരം ഗെയിമുകൾ
ഫോട്ടോ സെഷൻ എന്നിവ നടന്നു
വി. റഹ്മത്ത് നന്ദി രേഖപ്പെടുത്തി
മുഖ്യ സംഘാടകർ: മാമ്പി കൊളക്കാടൻ കുന്നത്ത്, മാമ്പി കുഴിക്കണ്ടത്തിൽ, റഹ്മത്ത് കേലംപറ്റ
Post a Comment