മലയാളത്തിലെ ഏറ്റവും പ്രായം ചെന്ന നടിയും, മുസ്ലിം സമുദായത്തിൽ നിന്ന് ആദ്യമായി നാടകത്തിലും, സിനിമയിലും പ്രവേശിച്ച നടിയുമാണ് നിലമ്പൂർ ആയിഷ. ഇന്ന് നിലമ്പൂർ ഐഷയ്ക്ക് 90 വയസ്സ് തികയുന്ന സുദിനമാണ്. ഒരു വ്യക്തി ജീവിച്ചിരിക്ക തന്നെ അവരുടെ ജീവിതം കവിതയിലും, നാടകത്തിലും, സിനിമയിലും( മഞ്ജു വാര്യർ അഭിനയിച്ച) രചിക്കപ്പെടുക എന്ന മഹാഭാഗ്യം ലഭിച്ച ഒരേയൊരു വ്യക്തിയാണ് നിലമ്പൂർ ആയിഷ. മലബാറിൽ വിപ്ലവത്തിന്റെ വിത്തുകൾ പാകിയ, വിധിയെ പരാജയപ്പെടുത്തി വെന്നിക്കൊടി പാറിച്ച ആ അപൂർവ വ്യക്തിത്വത്തിന് ഉടമയായ നിലമ്പൂർ ആയിഷ ചരിത്രത്തിന്റെ താളുകളിൽ തങ്ക ലിപികളാൽ എഴുതപ്പെടേണ്ട വ്യക്തിയാണ്. നവതിയുടെ നിറവിൽ എത്തിനിൽക്കുന്ന ഇന്ത്യൻ സ്ത്രീത്വത്തിന് തന്നെ അഭിമാനമായ നിലമ്പൂർ ആയിഷയെ ഇന്നേദിവസം(18/09/2025) വയലാർ വിഷനും, കാപ്ര ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നു രാവിലെ 10 30 ന് ആദരിക്കുകയും, കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ വയലാർ വിനോദ് എഴുതിയ' മലയാളത്തിന്റെ വിപ്ലവ നായിക ' എന്ന നിലമ്പൂർ ആയിഷ യുടെ ജീവിതചരിത്രത്തിന്റെ കവർ പേജ് പ്രകാശനം ചെയ്യുകയും ചെയ്യുന്നു.
Post a Comment