എഴ് ലക്ഷം ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉൽഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ .എ ശ്രീ ലിന്റോ ജോസഫ് നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് അധ്യക്ഷൻ ആയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സീന ബിജു സ്വാഗതം ആശംസിച്ചു. ആരോഗ്യകേരളം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഷാജി സി കെ മുഖ്യാഥിതി ആയിരുന്നു. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ദിവ്യ പി കെ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചൻ, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ശ്രീമതി റോസിലി ടീച്ചർ, വാർഡ് മെമ്പർ ശ്രീമതി ബിന്ദു ജയൻ,. വാർഡ് വികസന സമിതി അംഗം ഒ എ സോമൻ, ബേബി പാവക്കൽ എന്നിവർ ആശംസകൾ നേർന്നു. കക്കാടംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രം ജെ പി എച് എൻ ശ്രീമതി ബേബി കെ നന്ദി പറഞ്ഞു. കക്കാടംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിനു 23-24 ലെ കായകൽപം 2 ആം സ്ഥാനവും 2025 ഇൽ എൻ ക്യു എ എസ് അവാർഡും ലഭിച്ചിട്ടുണ്ട്
Post a Comment