കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ മൂന്ന് ദിവസങ്ങളായി പര്യടനം നടത്തി ആവേശോജ്ജലമായ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി, ഒക്ടോബർ മാസം മൂന്നിന് നടക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിന്റെയും, ജനകീയ ഉപരോധത്തിന്റെയും സമര സന്ദേശങ്ങൾ പ്രചരിപ്പിച്ച് എൽഡിഎഫ് നേതാക്കന്മാരും ജനപ്രതിനിധികളും നൂറ് കണക്കിനായ പ്രവർത്തകരും പങ്കെടുത്ത കാൽനട പ്രചരണ ജാഥ കോടഞ്ചേരിയിൽ സമാപിച്ചു.
സമാപന സമ്മേളനം സിപിഐ (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എഎം പോൾസൺ മാസ്റ്റർ, ജാഥാലീഡർ ഷിജി ആന്റണി, വൈസ് ലീഡർ മാത്യു ചെമ്പോട്ടിക്കൽ, പൈലറ്റ് പി.പി. പി.വി ജോയി, ജോസഫ് ഐരാറ്റിൽ, ജോർജ് കുട്ടി വിളക്കുന്നേൽ,മാനേജർ പി ജെ ജോൺസൺ,പിജി സാബു, പിജെ ഷിബു എന്നിവർ പ്രസംഗിച്ചു.
ജാഥയിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർക്ക് പുറമെ പി പി ജോയി, മാത്യു ചെമ്പോട്ടിക്കൽ, ജോസ് ഐരാറ്റിൽ, പുഷ്പ സുരേന്ദ്രൻ, കെ.എം ജോസഫ്, പി.ജെ ജോൺസൺ, പിജി സാബു, ബിന്ദു ജോർജ്, റീന സാബു, റോസിലി മാത്യു, പി.ജെ ഷിബു, എ.എസ് രാജു, ഷെജിൻ എം എസ്, എം സി സുബ്രമണ്യൻ, റെജി ടി.എസ്, ശരത് സിഎസ്, സെബാസ്റ്റ്യൻ മാസ്റ്റർ, ഇ പി നാസർ, രൂപേഷ് സോമൻ എന്നിവർ പ്രസംഗിച്ചു.
Post a Comment