Sep 28, 2025

മുൻ ആരോഗ്യമന്ത്രി പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ മാസ്റ്റർ അന്തരിച്ചു


മുൻ ആരോഗ്യമന്ത്രിയും സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ മാസ്റ്റർ (90) അന്തരിച്ചു.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പൊതു ദർശനം ഞായർ രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ നടക്കും.
മാടായി ഗവ. ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്ക്കാരിക പ്രവർത്തകനും ആയിരുന്നു.

പി.കെ. സുധീർ ഏക മകനാണ്. ധന്യ സുധീർ മരുമകൾ ആണ്. മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ ഇ. നാരായണൻ മാസ്റ്റർ, ഇ. ബാലൻ നമ്പ്യാർ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only