കൃഷി വകുപ്പ് ആത്മ 2025-26 കാർഷിക പഠന യാത്രയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഇരിക്കൂര്‍ ബ്ലോക്ക് കൃഷിഭവൻ പരിധിയിൽ നിന്നും കൃഷി അസിസ്റ്റൻ്റ് ഓഫീസർമാരായ ഉദയന്‍ ഇടച്ചേരിയൻ, മധു എൽഎം, ആത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജർ സീനത്ത് കെ മിഫ്താഫ്,
എസ്എച്ച്എം സ്റ്റാഫ് സുജാത എം എന്നിവരുടെ നേതൃത്വത്തിൽ കർഷകരുടെ സംഘം തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് സന്ദർശിച്ചു.
തിരുവമ്പാടി ഫാം ടൂറിസം സൊസൈറ്റി പ്രസിഡൻ്റ് അജു എമ്മാനുവൽ, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, കൃഷി അസിസ്റ്റൻ്റ് രതീഷ്, അഗ്രോ സർവ്വീസ് സെൻ്റർ ഇൻചാർജ് ചെൽസി തുടങ്ങിയവർ സന്ദർശക സംഘത്തെ സ്വീകരിക്കുകയും വിവിധ കർഷകരെയും കൃഷിയിടങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്തു.
കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാം, കർഷകശ്രീ സാബു ജോസഫിൻ്റെ തറക്കുന്നേൽ അഗ്രോ ഗാർഡൻ, ആന്റണി പി.ജെ യുടെ ലെയ്ക് വ്യൂ ഫാം സ്റ്റേ, ബീന അജുവിൻ്റെ താലോലം പ്രൊഡക്ടസ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ ശാസ്ത്രീയ കൃഷിരീതികളിലും വിശദമായ കാർഷിക പഠന ക്ലാസ്സിലും ഏറെ സംതൃപ്തി പ്രകടിപ്പിച്ച സന്ദർശക സംഘം തറക്കുന്നേൽ അഗ്രോ ഗാർഡന്റെ മനോഹാരിതയെക്കുറിച്ച് വാചാലരാവുകയും ചെയ്തു. ലെയ്ക് വ്യൂ ഫാം സ്റ്റേയിലെ മത്സ്യകൃഷി കണ്ടാസ്വദിച്ച സംഘം താലോലം പ്രൊഡക്ടസിലെ ഉത്പന്നങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
തിരുവമ്പാടി ടൂറിസ സർക്യൂട്ടിലെ ഫാം സ്റ്റേ കളിൽ താമസിച്ച് ഈ സർക്യൂട്ട് പൂർണമായും ആസ്വദിക്കാനായി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി ഇനിയും വരുമെന്ന് വാഗ്ദാനം ചെയ്താണ് സംഘാംഗങ്ങൾ മടങ്ങി പോയത്.
Post a Comment