Sep 20, 2025

കേരളോത്സവം മത്സരങ്ങൾ ആരംഭിച്ചു.


കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവ പരിപാടികൾ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 5 വരെയുള്ള തീയതികളിൽ നടത്തുന്നതിന്റെ ഭാഗമായി വിവിധ ക്ലബ്ബുകൾ അണിനിരന്ന കബഡി മത്സരം സംഘടിപ്പിച്ചു

പഞ്ചായത്ത് തല കേരളോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു

വൈസ് പ്രസിഡണ്ട് ജമീൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ ചിന്ന അശോകൻ ലീലാമ്മ കണ്ടത്തിൽ ഷാജു ടി പി തേന്മല എന്നിവർ ആശംസകൾ അർപ്പിച്ചു.

ആൻറണി ചൂരപ്പൊയികൽ, മാർട്ടിൻ സാർ ,അനൂപ് സാർ, പോൾസൻ അറക്കൽ, അമൽ തമ്പി എന്നിവർ നേതൃത്വം നൽകി.

 ഫൈനൽ  മത്സരത്തിൽ നാട്ടുകൂട്ടം തെയ്യപ്പാറയേ പരാജയപ്പെടുത്തി മില്ലേനിയം ക്ലബ് പാലക്കൽ ജേതാക്കളായി. 

ഞായറാഴ്ച ഗ്രാമപഞ്ചായത്തിൽ വച്ച് ചെസ്സ് , പഞ്ചഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്. 

ഇരുപത്തിയേഴാം തീയതി കലാ മത്സരങ്ങളും കായിക മത്സരങ്ങൾ  എന്നിവ കോടഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കുന്നു

 28 തിയ്യതി വോളിബോൾ ബാഡ്മിൻറൺ മത്സരങ്ങൾ പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു.

ഒക്ടോബർ മാസം മൂന്നാം തീയതി നീന്തൽ മത്സരവും 
നാലാം തീയതി ഫുട്ബോൾ മത്സരവും കളരിപ്പയറ്റ് മത്സരവും അഞ്ചാം തീയതി ക്രിക്കറ്റ് മത്സരവും വടംവലി മത്സരവും സംഘടിപ്പിക്കുന്നതാണ്. 

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ യൂത്ത് ക്ലബ്ബുകൾ ആവേശകരമായ മത്സരങ്ങളിൽ പങ്കെടുത്ത് രാഷ്ട്ര ബോധമുള്ള ഉത്തമ പൗരന്മാരെ സൃഷ്ടിച്ചെടുക്കുന്നതിനും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only