കോടഞ്ചേരി : ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മനുഷ്യകുലത്തെ ഉടലോടെ നശിപ്പിക്കുന്ന രാസലഹരിക്കെതിരെയുള്ള പ്രചാരണമെന്നോണം കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘഗാന മത്സര പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്തിലെ എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ സംഘഗാന മത്സരത്തിൽ പങ്കാളികളായി.
പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതമാശംസിച്ചു.പി.ടി.എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ ആശംസയർപ്പിച്ചു സംസാരിച്ചു.അദ്ധ്യാപക പ്രതിനിധി സജി മാത്യു ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.
എൽ.പി,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ സെൻ്റ് ജോർജ് എച്ച്.എസ്.എസ് വേളംകോടും,യു.പി വിഭാഗത്തിൽ വിമല യു.പി സ്കൂൾ മഞ്ഞുവയലും,ഹൈസ്ക്കൂൾ വിഭാഗത്തിൽ സെൻ്റ് ജോൺസ് എച്ച്.എസ് നെല്ലിപ്പൊയിലും ഒന്നാം സ്ഥാനം നേടി.യു.പി,ഹൈസ്ക്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ സെൻ്റ്.ജോസഫ്സ് എച്ച്.എസ്.എസ് കോടഞ്ചേരിയും രണ്ടാം സ്ഥാനം നേടി.യു.പി,ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നായി സെൻ്റ് ജോർജ് എച്ച്.എസ്.എസ് വേളംകോടും,സെൻ്റ് ആൻ്റണീസ് എച്ച്.എസ് കണ്ണോത്തും മൂന്നാം സ്ഥാനം നേടി.
മത്സരത്തിൽ മാറ്റുരച്ച മുഴുവൻ വിദ്യാർത്ഥികളെയും,അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകർ,രക്ഷിതാക്കൾ എന്നിവരെയും പഞ്ചായത്ത് ഭരണസമിതി,സ്കൂൾ മാനേജ്മെൻ്റ്,പി.ടി.എ,സ്റ്റാഫ് എന്നിവർ ചേർന്ന് അഭിനന്ദനങ്ങൾ അറിയിച്ചു.അദ്ധ്യാപക - അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment