വിദ്യാഭ്യാസ രംഗത്ത് Al , റോബോട്ടിക്ക് സാങ്കേതികവിദ്യയിലൂന്നി നൂതനാശയങ്ങളെ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ സംയോജിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി,
മഞ്ഞുവയൽ വിമല യു.പി. സ്കൂളിൽ “ലൂമിയർ 2, 2K25" എക്സ്പോ” സംഘടിപ്പിക്കുന്നു.
എക്സ്പോയുടെ ഔദ്യോഗിക ലോഗോ പ്രകാശനം കേരള ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി
. പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
എക്സ്പോയുടെ മുഖ്യ ലക്ഷ്യം വിദ്യാർത്ഥികളിൽ സൃഷ്ടിപരതയും ശാസ്ത്രീയ മനോഭാവവും വളർത്തുകയും
പുതിയ ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുകയുമാണ്.
സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി തോമസ്, പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ, അധ്യാപകരായ അനുപമ ജോസഫ്, ഷബീർ കെ പി, അഖില ബെന്നി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസ , സാമൂഹ്യ രംഗത്തെ പ്രമുഖർ, അധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കും.
പ്രമുഖ ആനിമേറ്ററും, ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ജോഷി ബനഡിക്ടാണ് ലോഗോ ഡിസൈൻ ചെയ്തത്.
വിദ്യാർത്ഥികളുടെ നവീന സംരംഭങ്ങൾ, പ്രദർശനങ്ങൾ, സാങ്കേതിക അവതരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന
ലൂമിയർ 2 ,2K25 എക്സ്പോ 2026 ജനുവരി 14, 15 തിയ്യതികളിൽ സ്കൂളിൽ നടക്കും.
Post a Comment