ആലപ്പുഴ: 25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു. നെട്ടൂരിലെ പെയിന്റ് കട ജീവനക്കാരൻ ശരത് എസ്. നായരാണ് കോടിപതി. സമ്മാനാർഹമായ ടിക്കറ്റ് ഇദ്ദേഹം ബാങ്കിൽ കൈമാറിയെന്നാണ് വിവരം.
ബംപർ നറുക്കെടുപ്പ് നടന്ന ദിവസം രാവിലെ ജോലിക്കെത്തിയ ശരത്ത് പിന്നീട് ഇവിടെനിന്ന് മടങ്ങുകയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു.
കുടുംബത്തിൽ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും ആശുപത്രിയൽ പോവണമെന്നും പറഞ്ഞ് പോവുകയായിരുന്നെന്ന് അവർ പറഞ്ഞു.
ലോട്ടറിയെടുത്ത കാര്യം അറിയാമായിരുന്നെങ്കിലും ബംപറടിച്ചത് മറ്റുള്ളവർ അറിഞ്ഞിരുന്നില്ല.
ഇദ്ദേഹം സ്ഥിരമായി ബംബറെടുക്കുന്ന ആളാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. തൊട്ടടുത്ത ലോട്ടറി ഏജൻസിയിൽനിന്നാണ് ശരത്ത് ടിക്കറ്റെടുത്തത്. ശരത്ത് അടുത്തുള്ള കടയിൽനിന്നെടുത്തപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃപ്പൂണിത്തുറയിൽ പോയി ടിക്കറ്റെടുക്കുകയായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.
Post a Comment