കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 7 8 വാർഡുകളിൽ അറവ് മാലിന്യ പ്ലാന്റിന്റെ നീക്കം ഉപേക്ഷിക്കണം എന്നും, ഒരു കാരണവശാലും ഇത്തരം ഒരു പ്ലാന്റ് ഈ പ്രദേശത്ത് അനുവദിക്കില്ലെന്നും, ഫാത്തിമ മാതാ എൽ പി സ്കൂളിൽ ചേർന്ന 7, 8 വാർഡുകളുടെ ഗ്രാമസഭ ഐക്യകണ്ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, ജനവാസ മേഖലയിൽ ഇത്തരം പ്ലാന്റുകൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും, ആരോഗ്യത്തിനും തടസ്സമാകുമെന്ന് ഗ്രാമസഭ അഭിപ്രായപ്പെട്ടു, ഏഴാം വാർഡ് ഗ്രാമസഭയിൽ കെ ശിവദാസനും, എട്ടാം വാർഡ് ഗ്രാമസഭയിൽ കെ കെ നൗഷാദ് അധ്യക്ഷനായി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, വൈസ്പ്രസിഡണ്ട് ജംഷിഒ ളങ്ങര, ശാന്താ ദേവി മൂത്താടത്ത്, എന്നിവർ സംസാരിച്ചു, ഗ്രാമസഭാംഗങ്ങൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി, ഈ അജണ്ടകൾ ചർച്ച ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അടിയന്തരമായി ചേരണമെന്നും, സീനിയർ അഭിഭാഷകരെ ഈ രണ്ട് പ്രശ്നത്തിന്റെയും പേരിൽ നിയമിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. ഫ്രാൻസിസ് കാക്കക്കൂട്ടുകൾ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠനെയാണ് പാസാക്കിയത്.
Post a Comment