പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് കുതിച്ച് സ്വർണവില. പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. പവന് 91,040 രൂപയും ഗ്രാമിന് 11, 380 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെയാണ് വിപണിയിൽ ഇടിവുണ്ടായത്. സ്പോട്ട് ഗോൾഡ് വില 0.4 ശതമാനം ഇടിഞ്ഞ് 4,020.99 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4,040.70 ഡോളറായി.
സ്വർണ വില പുതിയ റെക്കോർഡിടുമ്പോൾ ഒരു പവൻ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയിൽ ഒരു പവന്റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നൽകണം. 9104 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നൽകേണ്ടത്. സ്വർണ വിലയോടൊപ്പം ഹാൾമാർക്കിങ് ചാർജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വർണാഭരണത്തിൻ്റെ വില. ഇന്നത്തെ നിരക്കിൽ ഒരു പവൻ്റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപയാണ് നൽകേണ്ട തുക.
Post a Comment