കോടഞ്ചേരി:കൊടുവള്ളി ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരത്തോടെ കോടഞ്ചേരി സെൻ്റ് ജോസഫ് എച്ച് എസ് എസ് ഗ്രൗണ്ടിൽ ആരംഭിച്ചു.കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം അഷ്‌റഫ് മാസ്റ്റർ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി എം രാധാകൃഷണൻ അധ്യക്ഷനായിരുന്നു.കോടഞ്ചേരി ഫെറോന പള്ളി വികാരി ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ മുഖ്യാതിഥിയായിരുന്നു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൗക്കത്തലി,ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. പി അശോകൻ,കൺവീനർ പോൾസൺ അറയ്ക്കൽ സംസാരിച്ചു.
വിജയികളായ ടീമുകൾക്കുള്ള ട്രോഫിയും,സർട്ടിഫിക്കറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഏകെ കൗസർ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളിൽ സംസാരിച്ചു.നാല് ഗോളുകൾക്കാണ് കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ താമരശ്ശേരി പഞ്ചായത്ത് പരാജയപ്പെടുത്തിയത്.
Post a Comment