മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി ആനന്ദം വയോജനോത്സവം സംഘടിപ്പിച്ചു നിരവധി വയോജനങ്ങൾ പരിപാടിയിൽ പങ്കെടുക്കുകയും പാട്ടും ഡാൻസും നൃത്തവും വിവിധ പരിപാടികളും സംഘടിപ്പിച്ചു
ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യമുണ്ടയിൽ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ആമിന എടത്തിൽ,റുക്കിയ റഹീം, ശിവദാസൻ കാരോട്ടിൽ, ഐസിഡിഎസ് സൂപ്പർവൈസർ സുസ്മിത,എ പി മുരളീധരൻ, നടുക്കണ്ടി അബൂബക്കർ, വയോജന ക്ലബ്ബ് പ്രസിഡണ്ട് സലീം വലിയപറമ്പ്, കണ്ടൻ പട്ടർ ചോല, എൻ പി കാസിൽ, എന്നിവർ സംസാരിച്ചു വയോജനങ്ങൾക്ക് അൻവർ കൊടുവള്ളി ക്ലാസ് എടുത്തു
കാലിക്കറ്റ് ഐ ഹോസ്പിറ്റലിന്റെയും കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
Post a Comment